ജീവിത ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില് അതിതീവ്രമായ ആഗ്രഹം മനസിലുണ്ടാവണം: കൈതപ്രം
1416668
Tuesday, April 16, 2024 6:09 AM IST
കോഴിക്കോട്: ജീവിത ലക്ഷ്യം സാക്ഷാത്കരിക്കണമെങ്കില് അതിതീവ്രമായ ആഗ്രഹം മനസിലുണ്ടാവണമെന്ന് പ്രശസ്ത കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന് നമ്പൂതിരി പറഞ്ഞു.
കോഴിക്കോട് ചേവായൂരിലെ സെന്റര് ഫോര് ഇന്ഫര്മേഷന് ആന്ഡ് ഗൈഡന്സ് ഇന്ത്യ- സിജി ആസ്ഥാനത്ത് വിദ്യാര്ഥികള്ക്കായി ആരംഭിച്ച സമ്മര് ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്വഹിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില് സിജി പ്രസിഡന്റ് ഡോ. എ.ബി. മൊയ്തീന്കുട്ടി അധ്യക്ഷനായിരുന്നു. ജനറല് സെക്രട്ടറി ഡോ. അഷ്റഫ്, എച്ച്ആര് ഡയരകടര് സിറാജുദ്ദീന് പറമ്പത്ത്, ക്യാമ്പ് കോ-ഡയരക്ടര് ഷബ്ബീറ തുടങ്ങിയവര് പങ്കെടുത്തു.