നന്മണ്ടയില് പുക്കുന്നുമലയിലെ അടിക്കാടിന് തീ പിടിച്ചു
1416368
Sunday, April 14, 2024 5:35 AM IST
ബാലുശേരി: നന്മണ്ട ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡിലെ പുക്കുന്നുമലയിലെ അടിക്കാടിന് തീ പിടിച്ചു. പടിഞ്ഞാറ് ഭാഗത്ത് നിന്ന് തീയും പുകയും ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികൾ ഉടനെ നരിക്കുനി അഗ്നിരക്ഷാ സേന ഓഫീസില്‍ വിവരം അറിയിക്കുകയും അസി.സ്റ്റേഷന് ഓഫിസര്‍ എം.സി.മനോജിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് സ്ഥലത്തെത്തുകയും ചെയ്തു.
രണ്ടര മണിക്കൂര്‍ നീണ്ട അശ്രാന്ത പരിശ്രമവും നാട്ടുകാരുടെ സഹകരണവുംകൊണ്ട് തീ പൂര്‍ണമായും അണയ്ക്കാനായി. ഒട്ടേറെ കശുമാവുകളും ചെറിയ മരങ്ങളും ഔഷധ ചെടികളും അഗ്നിക്കിരയായി.
മാവൂര്‍ വടക്ക്വീട്ടില് മനോഹരന്റെ 40 തെങ്ങുകൾ കത്തിയമര്‍ന്നു. സീനിയര്‍ ഫയര്‍ ഓഫീസര്‍ വി.വിജയന് , ഫയര്‍ ഓഫീസര്‍മാരായ എസ്.കെ.സുധീഷ് , കെ.കെ.അനൂപ്, എം.ജിനു കുമാര്‍ , എ.സന്ദീപ്, കെ. അഭിഷേക്, പി.കെ.സോമന്, എം. കേരളന്‍ രാമചന്ദ്രന് എന്നിവർ ദൗത്യ സംഘത്തിൽ ഉണ്ടായിരുന്നു.