അരിക്കുളത്ത് വയലിന് തീപിടിച്ചു
1416365
Sunday, April 14, 2024 5:35 AM IST
കൊയിലാണ്ടി: അരിക്കുളത്ത് വയലിനു തീ പിടിച്ചത് പരിഭ്രാന്തി പരത്തി. അരിക്കുളം ആശുപത്രിക്ക് സമീപം പറമ്പടിതാഴ വയലിനാണ് തീ പിടിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു തീ പടർന്നത്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചു. വയൽ ആരോ കത്തിച്ചതാണോയെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.