താമരശേരിയിൽ സക്കാത്ത് സെമിനാർ സംഘടിപ്പിച്ചു
1396839
Saturday, March 2, 2024 4:53 AM IST
താമരശേരി: സംഘടിത സക്കാത്തിലൂടെ മാത്രമേ സാമൂഹിക പുരോഗതി സാധ്യമാകുകയുള്ളൂവെന്നും അത് സാധ്യമാകണമെങ്കിൽ ബോധവത്കരണം അനിവാര്യമാണെന്നും അഡ്വ. പി.ടി.എ. റഹീം എംഎൽഎ പറഞ്ഞു.
സാമൂഹിക പുരോഗതിക്ക് സംഘടിത സക്കാത്ത് വളരണം എന്ന തലക്കെട്ടിൽ ബൈത്തു സക്കാത്ത് കേരളയുടെ നേതൃത്വത്തിൽ താമരശേരിയിൽ സംഘടിപ്പിച്ച സക്കാത്ത് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബൈത്തു സക്കാത്ത് കേരള ചെയർമാൻ ശൈഖ് മുഹമ്മദ് കാരക്കുന്ന് മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസൽ പൈങ്ങോട്ടായി അധ്യക്ഷത വഹിച്ചു. യു.പി. സിദ്ദീഖ്, എം.എ. മുഹമ്മദ് യൂസുഫ്, എം. മൊയ്തീൻ കുഞ്ഞി തുടങ്ങിയവർ പ്രസംഗിച്ചു.