അത്തോളി സഹകരണ ആശുപത്രി സുവർണ ജൂബിലി ആഘോഷം
1396621
Friday, March 1, 2024 4:43 AM IST
അത്തോളി: അത്തോളി സഹകരണ ആശുപത്രിയുടെ സുവർണ ജൂബിലി ആഘോഷം കെ.എം. സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു.
മെഗാ മെഡിക്കൽ ക്യാമ്പ് കൺസ്യൂമർ ഫെഡ് ചെയർമാൻ എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുരാജൻ അനാമയം @ 50 യുടെ ലോഗോ പ്രകാശനം ചെയ്തു. സുധ കാപ്പിൽ, ബിന്ദു മഠത്തിൽ, ടി.കെ. വിജയൻ, എ.കെ. രാജൻ, കെ.കെ. ബാബു,
കെ.കെ. ശോഭ, സുനിൽ കൊളക്കാട്, പി. അജിത് കുമാർ, നളിനാക്ഷൻ കൂട്ടാക്കിൽ, ടി.കെ. കരുണാകരൻ, പി.കെ. സത്യൻ, ആശുപത്രി പ്രസിഡന്റ് വി.പി. ബാലകൃഷ്ണൻ, സെക്രട്ടറി എം.കെ. സാദിഖ്, എൻ.കെ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.