ബസുകൾ നിർത്തുന്നില്ല; ബസ് സ്റ്റോപ്പ് നോക്കുകുത്തി
1396311
Thursday, February 29, 2024 4:34 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ടൗണിൽ ഹൈസ്കൂൾ റോഡിന് സമീപം മാസങ്ങൾക്ക് മുന്പ് നിർമിച്ച ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റാനും ഇറക്കാനും തയാറാകാതെ ബസുകൾ.
കോഴിക്കോട്, കായണ്ണ റൂട്ടിൽ നിന്നും വരുന്ന ബസുകൾ ബസ് സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാതെ ഇപ്പോഴും ടൗണിൽ തന്നെ ഇറക്കുന്നുവെന്നാണ് പരാതി. ടൗണിൽ ഇടുങ്ങിയ റോഡായതിനാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
പുതിയതായി നിർമിച്ച ബസ് സ്റ്റോപ്പിൽ വാഹനങ്ങൾ നിർത്തി യാത്രക്കാരെ ഇറക്കിയാൽ ടൗണിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്നാണ് പൊതുജനാഭിപ്രായം. ഈ വിഷയത്തിൽ പഞ്ചായത്ത് ഇടപെടണമെന്നും ആവശ്യമുയരുന്നുണ്ട്.