ഫോറസ്റ്റ് ഓഫീസിലേക്ക് കർഷക കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1396121
Wednesday, February 28, 2024 5:10 AM IST
താമരശേരി: വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ താമരശേരി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി.
1972ലെ വനം വന്യജീവി നിയമം കാലോചിതമായി പരിഷ്കരിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിച്ച കർഷക കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ പി.സി. ഹബീബ് തമ്പി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ അധ്യക്ഷത വഹിച്ചു. മന്ത്രിയുടെ കോലം പ്രതിഷേധക്കാർ കത്തിച്ചു.
ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, പി. ഗിരീഷ് കുമാർ, ജോബി ഇലന്തൂർ, എം.സി. നസീമുദ്ദീൻ, അഗസ്റ്റിൻ ജോസഫ്, കെ.കെ. ആലി, ആർ.പി. രവീന്ദ്രൻ, അബ്ദുറഹിമാൻ മലയിൽ, ഷരീഫ് വെളിമണ്ണ, ഷിജു ചെമ്പനാനി, അലക്സ് തോമസ്, കമറുദ്ദീൻ അടിവാരം തുടങ്ങിയവർ പ്രസംഗിച്ചു.