വികസിത് ഭാരത് സങ്കൽപ് യാത്ര ജില്ലാ പര്യടനം പൂർത്തിയായി
1396120
Wednesday, February 28, 2024 5:10 AM IST
കോഴിക്കോട്: മൂന്ന് മാസമായി ജില്ലയിൽ നടന്നുവരുന്ന വികസിത് ഭാരത് സങ്കൽപ് യാത്ര പര്യടനം പൂർത്തിയായി. 2023 നവംബർ 28 ന് ആരംഭിച്ച പര്യടനം ജില്ലയിലെ 70 പഞ്ചായത്തുകളിലും ഏഴ് മുനിസിപ്പാലിറ്റികളിലും കോഴിക്കോട് കോർപറേഷനിലുമായി 136 സ്ഥലങ്ങളിൽ പൊതുയോഗങ്ങൾ സംഘടിപ്പിച്ചു.
കേന്ദ്ര വികസന ക്ഷേമ പദ്ധതികൾ വിശദീകരിച്ചു നടത്തിയ യാത്രയിൽ വിവിധ കേന്ദ്ര സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. ഇന്നലെ മലാപ്പറമ്പിൽ നടന്ന അവസാന പൊതുയോഗത്തിൽ സാമ്പത്തിക സാക്ഷരതാ കൗൺസിലർമാരായ പി. ഗോപിനാഥ്, എൻ. രാധാകൃഷ്ണൻ, ഫീൽഡ് പബ്ലിസിറ്റി ഓഫീസർ പ്രജിത്ത് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു.