വന്യമൃഗസംരക്ഷണ നിയമം തിരുത്തണം: കേരളാ കോൺഗ്രസ്-എം
1394439
Wednesday, February 21, 2024 4:45 AM IST
താമരശേരി: വയനാട് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലം നിരവധി ജീവനുകൾ നഷ്ടപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് മാരകമായി പരിക്കേൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ വന്യമൃഗ സംരക്ഷണ നിമയം തിരുത്താൻ കഴിയാത്തത് പ്രതിഷേധാർഹമാണെന്ന് കേരളാ കോൺഗ്രസ്-എം കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന വന്യമൃഗസംരക്ഷണ നിയമം പൊളിച്ചെഴുതണമെന്ന് ലോക്സഭയിൽ ഒരു വാക്ക് പോലും ഉരിയാടാത്ത രാഹുൽ ഗാന്ധിയുടെ സാന്ത്വനം കപടതയാണെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ടി.എം. ജോസഫ് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. നിഷാന്ത് ജോസ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ വിനോദ് കിഴക്കയിൽ, റുഖിയ ബീവി, സംസ്ഥാന കമ്മിറ്റി അംഗം നൗഷാദ് ചെമ്പ്ര, പി.ടി.സി. റഷീദ്, സി.ജെ. ജോസഫ്, ജോജോ വർഗീസ്, വിജയൻ കിഴക്കോത്ത് എന്നിവർ പ്രസംഗിച്ചു.