അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാനുള്ള നിയമം വേണം: കാസ്
1394243
Tuesday, February 20, 2024 7:32 AM IST
കോടഞ്ചേരി: അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ച് കൊല്ലുവാനുള്ള നിയമം അടിയന്തരമായി നടപ്പാക്കണമെന്ന് കേരള കർഷക അതിജീവന സംയുക്ത സമിതി (കാസ്) കോടഞ്ചേരി മേഖല ആവശ്യപ്പെട്ടു. കുടുംബത്തിന്റെ ഏക ആശ്രയമായവരുടെ ജീവന്റെ വിലയായി സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക കർഷക സമൂഹത്തെ അപമാനിക്കുന്നതാണ്.
ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക 50 ലക്ഷം ആയി ഉയർത്തണം. കർഷകർ കൊല്ലപ്പെട്ട സ്ഥലങ്ങൾ സന്ദർശിക്കാത്ത വനംമന്ത്രി കർഷക സമൂഹത്തെ അവഹേളിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അവസാനിപ്പിക്കണമെന്നും മന്ത്രി രാജിവച്ച് കർഷക സമൂഹത്തോട് മാപ്പ് പറയണമെന്നും സംയുക്ത സമിതി ആവശ്യപ്പെട്ടു.
കോടഞ്ചേരി മേഖലാ ചെയർമാൻ ടെന്നീസണ്‍ ചാത്തംകണ്ടം, മേഖലാ വൈസ് ചെയർമാൻ ലൈജു അരീപ്പറന്പിൽ, ജോയിന്റ് കണ്‍വീനർ ജോസഫ് ആലവേലിയിൽ, ഷിജി ജേക്കബ് അവനൂർ, പി.വി.ജോണ്‍ പ്ലാന്പറന്പിൽ, അഗസ്റ്റിൻ മഠത്തിൽ, സാബു മനയിൽ, ഷാജി കിഴക്കുംകരയിൽ, ഷാജി പേണ്ടാനത്ത്, ഷിന്റോ കുന്നപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.