അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ മരിച്ചു
1394031
Monday, February 19, 2024 10:50 PM IST
പയ്യോളി: അബോധാവസ്ഥയില്‍ പയ്യോളിയിൽ കണ്ടെത്തിയ യുവാവ് ആശുപത്രിയില്‍ ചികിത്സയ്ക്കിടെ മരിച്ചു. അയനിക്കാട് ചൊറിയന്‍ ചാലില്‍ പരേതനായ പ്രഭാകരന്റെ മകന് പ്രബീഷ് (42) ആണ് മരിച്ചത്.
കഴിഞ്ഞദിവസം അയനിക്കാട് താരാപുരം ബസ്സ്റ്റോപ്പിന് സമീപത്തുള്ള ആളൊഴിഞ്ഞ സ്ഥലത്ത് അബോധാവസ്ഥയില്‍ കാണപ്പെടുകയായിരുന്നു. ഇന്നലെ രാവിലെ നാലുമണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു മരണം. അമ്മ: കനകലത. സഹോദരിമാര്‍: പ്രബിത ചന്ദ്രന് (തച്ചന്‍കുന്ന്), പ്രജിഷ ഷൈജു (തിക്കോടി).