പുൽക്കൃഷി കാട്ടുപോത്ത് നശിപ്പിച്ചു
1393680
Sunday, February 18, 2024 4:40 AM IST
പെരുവണ്ണാമൂഴി: കൃഷിയിടത്തിൽ നട്ട് വളർത്തിയ തീറ്റപുല്ല് കാട്ടുപോത്തുകൾ നശിപ്പിച്ചു. കോൺഗ്രസ് നേതാവും ചക്കിട്ടപാറ പഞ്ചായത്ത് ഭരണ സമിതി അംഗവുമായ ചെമ്പനോട താമര മുക്കിലെ കാഞ്ഞിരക്കാട്ട് തൊട്ടിയിൽ കെ.എ. ജോസ് കുട്ടിയുടെ വളർത്തു പശുക്കൾക്കായി രണ്ടേക്കർ കൃഷിയിടത്തിൽ നട്ടു വളർത്തിയ തീറ്റ പുല്ലാണ് കാട്ടുപോത്തുകൾ പല ദിവസങ്ങളിലായി രാത്രിയിൽ ആഹാരമാക്കിയത്.
ചെമ്പനോട പെരുവണ്ണാമൂഴി റോഡിൽ പന്നിക്കോട്ടൂർവയൽ വനഭാഗത്ത് സ്ഥിരമായി കാണുന്ന ഈ കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ എത്തുന്നത് തടയാൻ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.