എൻഎസ്എസ് യൂണിറ്റിനെ അനുമോദിച്ചു
1377316
Sunday, December 10, 2023 3:28 AM IST
കൂരാച്ചുണ്ട്: കായണ്ണ ഗവ. ഹയർ സെക്കൻഡറി സ്കൂൾ പിടിഎ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന കാർഷിക പുരസ്കാരം നേടിയ സ്കൂൾ എൻഎസ്എസ് യൂണിറ്റിനെയും സ്കൂൾ മേളകളിൽ മികവ് തെളിയിച്ചവരെയും അനുമോദിച്ചു.
കായണ്ണ സ്വപ്ന നഗരിയിൽ നടന്ന അനുമോദന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി.കെ. ഷിജു അധ്യക്ഷത വഹിച്ചു.
കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി മുഖ്യാഥിതിയായി. പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ കെ.വി. ബിൻഷ, ആസൂത്രണ സമിതി ഉപാധ്യക്ഷ എ.സി. സതി, പഞ്ചായത്ത് അംഗം പി.സി. ബഷീർ, പ്രിൻസിപ്പൽ ടി.ജെ. പുഷ്പവല്ലി, പ്രധാനാധ്യാപകൻ കെ.വി. പ്രമോദ്, എൻ.പി. ഗോപി, രാജഗോപാലൻ കവലിശേരി, ഇ.ടി. സനീഷ്, സിബി അലക്സ്, റഷീദ് പുത്തൻപുര, ജിൻസി പീറ്റർ തുടങ്ങിയവർ പ്രസംഗിച്ചു.