"കിങ്ങിണിക്കൂട്ടം' അങ്കണവാടി കലോത്സവം നടത്തി
1377315
Sunday, December 10, 2023 3:28 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് അങ്കണവാടി കലോത്സവം "കിങ്ങിണിക്കൂട്ടം' സെന്റ് തോമസ് പാരീഷ് ഹാളിൽ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർളി ഏബ്രഹാം, വിൻസി തോമസ്, എസിഡിഎസ് സൂപ്പർവൈസർ കെ. നളിനി, സിഡിപിഒ കെ.എം. റസിയ എന്നിവർ പ്രസംഗിച്ചു.