ശുചിത്വതീരം വിലയിരുത്താൻ കളക്ടർ നേരിട്ടെത്തി
1377314
Sunday, December 10, 2023 3:28 AM IST
കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെയും, കൊയിലാണ്ടി നഗരസഭയുടേയും സംയുക്ത ആഭിമുഖ്യത്തിൽ "ശുചിത്വ തീരം' പദ്ധതിയുടെ ഭാഗമായി നടന്ന ശുചീകരണം ജില്ലാ കളക്ടർ സ്നേഹിൽകുമാർ ഹാർബർ പരിസരത്ത് വന്ന് വിലയിരുത്തി.
കളക്ടറുടെ സന്ദർശനം ശുചീകരണത്തിൽ പങ്കെടുത്ത വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ എൻഎസ്എസ് വളണ്ടിയർമാർക്കും ഹരിത കർമ സേനാംഗങ്ങൾക്കും ആവേശമായി. പദ്ധതിയുമായി ബന്ധപ്പെട്ട് നിർദ്ദേശങ്ങൾ നൽകിയ കളക്ടർ വിദ്യാർഥികൾക്കൊപ്പവും ശുചീകരണത്തിൽ പങ്കാളികളായ പ്രവർത്തകർക്കൊപ്പവും സംവദിക്കുകയും സെൽഫികൾക്കൊപ്പം സഹകരിക്കുകയും ചെയ്താണ് മടങ്ങിയത്.
രാവിലെ ഏഴ് മുതൽ 12 വരെ നടന്ന ശുചീകരണം നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ.സത്യൻ അധ്യക്ഷത വഹിച്ചു.