ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പ് മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാർ
1377313
Sunday, December 10, 2023 3:28 AM IST
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത്ലറ്റിക്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ വച്ച് നടത്തിയ ജില്ലാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിൽ 74 പോയിന്റ് നേടി പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമി ചാമ്പ്യന്മാരായി.
28 പോയിന്റ് നേടി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂൾ രണ്ടാം സ്ഥാനവും, 18 പോയിന്റ് നേടി സിൽവർ ഹിൽസ് ഹയർസെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കോടഞ്ചേരി സബ് ഇൻസ്പെക്ടർ അബ്ദു ചാമ്പ്യൻഷിപ്പ് ഫ്ലാഗ് ഓഫ് ചെയ്തു.
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അധ്യക്ഷത വഹിച്ചു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശേരി മുഖ്യ അതിഥി ആയിരുന്നു.