ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ വീടുകളിൽ സ്ഥാപിച്ചു
1377311
Sunday, December 10, 2023 3:28 AM IST
താമരശേരി: കൈതപ്പൊയിൽ ലിസ കോളജ് സോഷ്യോളജി വകുപ്പും പുതുപ്പാടി പഞ്ചായത്തും സഹകരിച്ച് ഡിജിറ്റൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുവാൻ ഹരിത മിത്രം മൊബൈൽ ആപ്ലിക്കേഷൻ വീടുകളിൽ സ്ഥാപിച്ചു.
ഹരിതകർമ സേനയിലെ അംഗങ്ങളും വിദ്യാർഥികളും ചേർന്ന് നയിച്ച ഹരിത നടത്തത്തോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഹരിത നടത്തത്തിന്റെ ഭാഗമായി പഞ്ചായത്തിലെ ഒന്നാം വാർഡിലെ വീടുകളിലും സ്ഥാപനങ്ങളിലും വിദ്യാർഥികളും ഹരിത കർമസേന അംഗങ്ങളും ചേർന്ന് ക്യൂആർ കോഡുകൾ പതിപ്പിച്ചു.
പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജുമുനീസ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജു ഐസക്ക് അധ്യക്ഷത വഹിച്ചു. ലിസാ കോളജ് ഡയറക്ടർ ഫാ. നിജു തലച്ചിറ സിഎസ്ടി മുഖ്യാതിഥിയായി. സോഷ്യോളജി വകുപ്പിലെ അധ്യാപിക എ.പി. ചിത്ര വിദ്യാർഥികളും പരിപാടിയിൽ പങ്കെടുത്തു.