കക്കയം പിഎച്ച്സിക്ക് ആംബുലൻസ് കൈമാറി
1377310
Sunday, December 10, 2023 3:28 AM IST
കൂരാച്ചുണ്ട്: പഞ്ചായത്ത് നാലാം വാർഡ് കക്കയം പിഎച്ച്സിയ്ക്ക് 2021-22 സാമ്പത്തിക വർഷത്തിൽ എംപിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച ആംബുലൻസ് എം.കെ. രാഘവൻ എംപി ആശുപത്രി അധികൃതർക്ക് കൈമാറി.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർളി ഏബ്രഹാം, സിമിലി ബിജു, മെമ്പർമാരായ സണ്ണി പുതിയകുന്നേൽ, ജെസി കരിമ്പനയ്ക്കൽ, മെഡിക്കൽ ഓഫീസർ ഡോ. ടോജോ, ബേബി തേക്കാനത്ത്, ആൻഡ്രൂസ് കട്ടിക്കാന എന്നിവർ ചടങ്ങിൽ പങ്കെടുത്തു.