ഗ്രെയ്സിന് പുതിയ ആംബുലൻസ് നൽകി
1377308
Sunday, December 10, 2023 3:28 AM IST
മുക്കം: ഗ്രെയ്സ് പാലിയേറ്റീവ് കെയറിന് പ്രവാസി ബിസിനസുകാരൻ പുതിയ ആംബുലൻസ് സംഭാവന ചെയ്തു.
ദുബായിയിൽ ബിസിനസ് നടത്തുന്ന മലപ്പുറത്തുകാരാനായ അഭ്യുദയകാംക്ഷിയാണ് എട്ട് ലക്ഷം രൂപയുടെ ആംബുലൻസ് നൽകിയത്. ഗ്രെയ്സ് ചെയർമാൻ ഒ. ശരീഫുദ്ദീൻ, കോർഡിനേറ്റർ പി.കെ. ശരീഫുദ്ദീൻ തുടങ്ങിയവർ ചേർന്ന് ഏറ്റുവാങ്ങി. ഇരുപത് വർഷമായി രോഗികൾക്ക് സൗജന്യ ആംബുലൻസ് സർവീസ് നൽകി വരുന്ന ഗ്രെയ്സിന് കൂടുതൽ ശക്തമായി പ്രവർത്തിക്കാൻ ഇത് ഉപകാരപ്പെടുമെന്ന് ഭാരവാഹികൾ പറഞ്ഞു.