സംഘാടക മികവിൽ പ്രാവിണ്യം തെളിയിച്ച് ഫുഡ് കമ്മിറ്റി
1376917
Saturday, December 9, 2023 12:44 AM IST
പേരാമ്പ്ര: സംഘാടക മികവിൽ കഴിവ് തെളിയിച്ചു കഴിഞ്ഞു പേരാമ്പ്രയിൽ നടക്കുന്ന റവന്യു ജില്ല കലോത്സവത്തിലെ ഫുഡ് കമ്മിറ്റി. നാവിൽ കൊതിയൂറും ഭക്ഷണമാണ് എല്ലാ ദിവസവും വിളമ്പിയത്.
ഫുഡ് കമ്മിറ്റിയിൽ പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ചെയർമാനും അവിടനല്ലൂർ ജിഎച്ച്എസ്എസിലെ അധ്യാപകൻ ദേവാനന്ദൻ കൺവീനറുമാണ്.
ബിജു ആണ്ടിസൻ, രാജീവൻ കണ്ണങ്കണ്ടി, വിനോദൻ ചെറുവണ്ണൂർ എന്നിവർ നേതൃത്വം നൽകുന്ന സംഘമാണ് അടുക്കള കൈകാര്യം ചെയ്തത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.കെ വിനോദൻ ചെയർമാനായ പ്രോഗ്രാം കമ്മിറ്റിയും നല്ല നിലയിൽ പ്രവർത്തിച്ചു.