അക്ബര്‍ കക്കട്ടിലിന്റെ നാട്ടില്‍ നിന്ന് വന്നു; കഥയെഴുതി ഒന്നാമതെത്തി കൊച്ചുമിടുക്കി
1376916
Saturday, December 9, 2023 12:44 AM IST
പേരാമ്പ്ര: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന് അക്ബര്‍ കക്കട്ടിലിന്റെ ജന്മദേശത്ത് നിന്ന് കഥാലോകത്തേക്ക് വരവറിയിച്ചുകൊണ്ട് ഒരു കൊച്ചുമിടുക്കി എത്തുന്നു.റവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ യുപി വിഭാഗം കഥാരചനയില്‍ ഒന്നാം സ്ഥാനം നേടിയ ആറാം ക്ലാസുകാരി അനുനന്ദയാണ് കഥാലോകത്തെ പുതിയ വാഗ്ദാനം.
വട്ടോളി സംസ്കൃതം ഹൈസ്കൂളിനെ പ്രതിനിധീകരിച്ചാണ് അനുനന്ദ കഥ എഴുതിയത്. "എന്റെ കളിപ്പാട്ടങ്ങള്‍' എന്നാണ് കഥയുടെ വിഷയം. ഹൃദ്യമായ രചനയിലൂടെ അനുനന്ദ മറ്റുള്ളവരെ പിന്നിലാക്കി.വട്ടോളി സ്വദേശി ഇല്ലത്ത് പ്രേമന്റെയും വട്ടോളി സംസ്കൃതം എച്ച്എസ് അധ്യാപിക ഷിനിലയുടെയും മകളാണ് അനുനന്ദ.