പേരാമ്പ്ര കലോത്സവം പുതിയ തലമുറക്ക് മാതൃക: ഷീജ ശശി
1376914
Saturday, December 9, 2023 12:44 AM IST
പേരാമ്പ്ര: മികച്ച സംഘാടനം കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ച മേളയാണ് പേരാമ്പ്രയിൽ നടന്ന റവന്യൂ ജില്ല സ്കൂൾ കലോത്സവമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി. അഞ്ചു ദിവസമായി നടന്ന റവന്യു ജില്ല സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്നേഹത്തിനും കൂട്ടായ്മയ്ക്കും സാമൂഹ്യ തലത്തിൽ ഇടം കിട്ടിയ മേളയാണിത്.
പുതിയ തലമുറയ്ക്ക് മാതൃകയാണിതെന്നും ഷീജ പറഞ്ഞു. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു അധ്യക്ഷത വഹിച്ചു. ഉണ്ണി വേങ്ങേരി, സി.കെ. പാത്തുമ്മ, സി.എം. ബാബു, കെ.എം. റീന, എം. സന്തോഷ് കുമാർ, സി. മനോജ് കുമാർ, വിവിധ എഇഒമാരായ വിനയരാജ് ശ്രീധർ, എം. ജയകൃഷ്ണൻ, പി.പി. ഗീത, എം. ശ്യാംജിത്ത്, എം.ടി. കുഞ്ഞിമൊയ്തീൻ കുട്ടി, സതീഷ് കുമാർ, എം.ടി. ദീപ്തി, കെ.ജെ. പോൾ, ഒ.പി. അബ്ദുൾ ഖാദർ, പേരാമ്പ്ര ഹയർ സെക്കൻഡറി പ്രിൻസിപ്പൽ കെ. നിഷിത, ജി. മനോജ് കുമാർ, കെ.വി. പ്രമോദ് കുമാർ, ഷാജു വി. കൃഷ്ണൻ പ്രസംഗിച്ചു.