അനുശോചിച്ചു
1376893
Saturday, December 9, 2023 12:38 AM IST
കൂരാച്ചുണ്ട്: ഒരു പുരോഹിതൻ എങ്ങനെയായിരിക്കണമെന്ന് വിശ്വാസ സമൂഹവും പൊതുസമൂഹവും ആഗ്രഹിക്കുന്നുവോ അങ്ങനെയാകാൻ തനതായ ശൈലിയിലൂടെ അശ്രാന്ത പരിശ്രമം നടത്തുകയും വിജയിക്കുകയും ചെയ്ത വ്യക്തിയാണ് മോൺ.ഡോ. ആന്റണി കൊഴുവനാലെന്ന് കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ വി.സി. ചാണ്ടി അനുശോചന കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ വേർപാട് സഭാ സമൂഹത്തിനും മലബാറിന്റെ കുടിയേറ്റ മേഖലക്കും തീരാനഷ്ടമാണെന്നും പറഞ്ഞു.