താമരശേരി മേരി മാതാ കത്തീഡ്രലില്‍ ഗ്രോട്ടോ വെഞ്ചരിപ്പും ഇടവക ദിനാചരണവും നടത്തി
1376892
Saturday, December 9, 2023 12:38 AM IST
താമരശേരി: മാതാവിന്റെ അമലോത്ഭ തിരുനാളിനോടനുബന്ധിച്ച് താമരശേരി മേരി മാതാ കത്തീഡ്രലില്‍ പുതുതായി നിര്‍മ്മിച്ച മാതാവിന്റെ ഗ്രോട്ടോയുടെ വെഞ്ചരിപ്പും ഇടവക ദിനാഘോഷവും നടത്തി. വൈകുന്നേരം അഞ്ചിന് നടന്ന ദിവ്യബലിക്ക് ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് ഗ്രോട്ടോയുടെ വെഞ്ചരിപ്പും ബിഷപ് നിര്‍വഹിച്ചു. വികാരി ഫാ. മാത്യു പുളിമൂട്ടില്‍, അസി. വികാരി ഫാ. തോമസ് പുലയംപറമ്പില്‍, ഫാ. അമല്‍ പുരയിടത്തില്‍, ഫാ. ജോര്‍ജ്ജ് മാമ്പള്ളി, ഫാ. ജിനു മംഗലാമഠം, ഫാ. ജില്‍സ് തയ്യില്‍, ഫാ. ജേക്കബ് അരീത്തറ എന്നിവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
തുടര്‍ന്ന് ഇടവക ദിനാഘോഷത്തിന്റെ ഭാഗമായി പാരീഷ് ഹാളില്‍ കലാപരിപാടികളും അരങ്ങേറി. മിഷന് ലീഗ്, സണ്‍ഡേ സ്കൂള്‍, മാതൃസംഘം, കെസിവൈഎം എന്നിവയുടെ നേതൃത്വത്തിലാണ് കാലാപരിപാടികള്‍ സംഘടിപ്പിച്ചത്.
ഷിബു മുണ്ടന്‍മല, ലൂയിസ് ചൂരനോലിയ്ക്കല്, കെ.വി. സെബാസ്റ്റ്യന്‍, ബേബി ആക്കാട്ട്, തോമസ് വലക്കമറ്റം, ടോമി കൊച്ചുവീട്ടില്‍, സണ്ണി പൊന്നാമറ്റം, അഡ്വ. ജോയി ഇളംപ്പള്ളില് തുടങ്ങിയവര്‍ നേതൃത്വം നല്കി.