വികസിത് ഭാരത് സങ്കല്പ് യാത്ര
1376891
Saturday, December 9, 2023 12:38 AM IST
കൂടരഞ്ഞി: കേന്ദ്ര വികസന ക്ഷേമ പദ്ധതികള്‍ വിശദീകരിച്ചും അര്‍ഹരായവരെ പദ്ധതികളില്‍ ചേര്‍ത്തും വികസിത് ഭാരത് സങ്കല്പ് യാത്രയുടെ കോഴിക്കോട്ടെ പര്യടനം തുടരുന്നു.
ലീഡ് ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, എഫ്എസിടി, ജല്‍ജീവന്‍ മിഷന്, സാമ്പത്തിക സാക്ഷരതാ കൗണ്‍സില്‍, കൃഷി വിഗ്യാന്‍ കേന്ദ്ര, എച്ച്പി. ഗ്യാസ് തുടങ്ങിയവയെ പ്രതിനിധീകരിച്ച് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും ചെയ്യുന്നു എന്നതാണ് ഈ യാത്രയുടെ പ്രത്യേകത.
കൂടരഞ്ഞി പഞ്ചായത്തില്‍ നടന്ന പൊതുസമ്മേളനം കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ മുരളീധരന് അധ്യക്ഷനായിരുന്നു. തുടർന്ന് കോടഞ്ചേരിയിലും പൊതുസമ്മേളനം നടന്നു.
വികസിത് ഭാരത് സങ്കൽപ് യാത്ര: കേന്ദ്ര സഹമന്ത്രി പങ്കെടുക്കും
കോഴിക്കോട്: ജില്ലയിൽ പര്യടനം നടത്തുന്ന വികസിത് ഭാരത് സങ്കൽപ് യാത്രയിൽ കേന്ദ്ര സഹകരണ സഹമന്ത്രി ബി.എൽ. വർമ്മ പങ്കെടുക്കും. ഇന്ന് രാവിലെ 10.30 ന് തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രത്തിനു സമീപം സംഘടിപ്പിക്കുന്ന പരിപാടിയിലാണ് മന്ത്രി പങ്കെടുക്കുക.