ജുമാമസ്ജിദിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതി പിടിയില്‍
1376890
Saturday, December 9, 2023 12:38 AM IST
കോഴിക്കോട്: കോഴിക്കോട് ചെറൂട്ടി റോഡിലുള്ള വലിയ പറമ്പ് സുന്നി ജുമാമസ്ജിദിൽ നിന്നും മൊബൈൽ ഫോണുകൾ മോഷ്ടിച്ച പ്രതിയെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. മലപ്പുറം നെടുമ്പറമ്പ് സ്വദേശി മുഹമ്മദ് ജൂറൈജാണ് തിരൂരില്പോലീസ് പിടിയിലായത്.
പ്രതിയിൽനിന്നും മോഷ്ടിച്ച ഫോണുകൾ പോലീസ് കണ്ടെടുത്തു. വേങ്ങര, വഴിക്കടവ്, പരപ്പനങ്ങാടി, തലശേരി പോലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ കേസുകളുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.