ഫറോക്ക് ചാലിയാർ നദീതീര ഭാഗങ്ങൾ ശുചീകരിച്ചു
1376888
Saturday, December 9, 2023 12:38 AM IST
കോഴിക്കോട്: മാലിന്യമുക്ത നവകേരളത്തിന്റെയും പുനീത് സാഗർ അഭിയാന്റെയും ഭാഗമായി ഫറോക്ക് നഗരസഭ ആരോഗ്യ വിഭാഗവും ഫാറൂഖ് കോളജ് എൻസിസി കേഡറ്റുകളും സംയുക്തമായി ഫറോക്ക് ചാലിയാർ നദീതീര ഭാഗങ്ങൾ ശുചീകരിച്ചു.
നഗരസഭയിൽ നിന്നും പേട്ട വരെ ബോധവത്കരണ റാലിയോടെ ആരംഭിച്ച ശുചീകരണ ദൗത്യം ഫറോക്ക് നഗരസഭ സെക്രട്ടറി ഷാജു പോൾ ഉദ്ഘാടനം ചെയ്തു. തീരത്ത് അടിഞ്ഞുകൂടിയ മാലിന്യങ്ങളും പ്ലാസ്റ്റിക്കും ശേഖരിച്ച് നദീ തീരങ്ങൾ വൃത്തിയാക്കി.
ശുചീകരണ യജ്ഞത്തിൽ ഡോ. ശ്രീകല, എം. നായിക് മിഥുൻ, നഗരസഭാ ആരോഗ്യ വിഭാഗം ജീവനക്കാരായ ജില, സുബിൽ, ഷിഹാബ്, ആയിഷ, ഷിജി, ശുചീകരണ വിഭാഗം തൊഴിലാളികൾ, എൻസിസി കേഡറ്റുകൾ എന്നിവർ പങ്കാളികളായി.