സ്ത്രീധനത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്ത് കോൺഗ്രസ്
1376886
Saturday, December 9, 2023 12:38 AM IST
കുറ്റ്യാടി: സ്ത്രീധനമല്ല മനസാണ് വേണ്ടത് എന്ന സന്ദേശവുമായി കുറ്റ്യാടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരേ പ്രതിഷേധ ജ്വാല തീർത്തു. സ്ത്രീധനത്തെച്ചൊല്ലി വിവാഹം മുടങ്ങിയ വിഷയത്തിൽ ആത്മഹത്യ ചെയ്ത ഡോ. ഷഹീനയ്ക്ക് ചടങ്ങിൽ ആദരാഞ്ജലി അർപ്പിച്ചു.
കുറ്റ്യാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത് ഉദ്ഘാടനം ചെയ്തു. കിണറ്റും കണ്ടി അമ്മദ് അധ്യക്ഷനായി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.കെ. സുരേഷ് സ്ത്രീധന വിരുദ്ധ പ്രതിജ്ഞ എടുത്തു.
ടി. സുരേഷ് ബാബു, പി.പി. ദിനേശൻ, പി.പി. ആലിക്കുട്ടി, എസ്.ജെ. സജീവ് കുമാർ, കെ.പി. മജീദ്, കേളോത്ത് അബ്ദുൾ ഹമീദ്, കെ.കെ. ഷാജു, ഇ.എം. അസ്ഹർ, എ.സി. അബ്ദുൾ മജീദ്, സി.കെ. രാമചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.