തിരക്കേറിയ ഇടങ്ങളിലും അനധികൃത പാര്‍ക്കിംഗ്; കാല്‍നടയാത്രപോലും ദുഷ്കരം
1376884
Saturday, December 9, 2023 12:38 AM IST
കോഴിക്കോട്: നഗരത്തിന്റെ പ്രധാന ഇടങ്ങളില്‍ നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് മുന്നിലും വാഹനങ്ങള്‍ നിര്‍ത്തിയിടുന്നത് യാത്രക്കാര്‍ക്ക് ദുരിതമാകുന്നു. റോഡ് കയ്യേറിയാണ് പ്രധാന ഇടങ്ങളില്‍ ആളുകള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത്. നോ പാര്‍ക്കിംഗ് ബോര്‍ഡിന് ചുവട്ടിലും വാഹനങ്ങള്‍ നിര്‍ത്തിയിടുകയാണ്.
പോലീസ് സ്ഥാപിച്ച നോ-പാര്‍ക്കിംഗ് ബോര്‍ഡുകള്‍ക്ക് ഒരു വിലയും കല്‍പ്പിക്കാതെയാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. പൊതുവേ തിരക്കേറിയ വൈക്കം മുഹമ്മദ് ബഷീര്‍ റോഡില്‍ ഇത് സ്ഥിരം കാഴ്ചയാണ്. കൂടാതെ സരോവരത്തിന് സമീപവും നോ പാര്‍ക്കിംഗ് ബോര്‍ഡിനെ വിലവയ്ക്കാതെ റോഡ് കയ്യേറിയുള്ള പാര്‍ക്കിംഗുണ്ട്.
മാനാഞ്ചിറയ്ക്ക് സമീപവും ഇതുതന്നെ സ്ഥിതി. വലിയ സ്ഥാപനങ്ങള്‍ തുടങ്ങുമ്പോള്‍ ആവശ്യത്തിന് പാര്‍ക്കിംഗ് ഏര്‍പ്പെടുത്താന്‍ സ്ഥാപന ഉടമകള്‍ തയാറാകുന്നില്ലെന്നാണ് ജനങ്ങള്‍ പറയുന്നത്. വണ്ടി നിര്‍ത്തി സാധനങ്ങള്‍ വാങ്ങാന്‍ ആദ്യം പാര്‍ക്കിംഗിന് സ്ഥലം കണ്ടെത്തണ്ട പ്രയാസത്തെക്കുറിച്ചാണ് യാത്രക്കാര്‍ പറയുന്നത്.
ഇടം കിട്ടാതെ വരുമ്പോള്‍ കിട്ടുന്നിടത്ത് പാര്‍ക്ക് ചെയ്യുകയാണ് ചെയ്യുന്നത്. നഗരത്തില്‍ കൂടുതല്‍ പാര്‍ക്കിംഗ് സൗകര്യങ്ങള്‍ ഒരുക്കാന്‍ കോര്പറേഷന് തയാറാകണമെന്നും അനധികൃത പാര്‍ക്കിംഗിന് എതിരേ ശക്തമായ നടപടിയെടുക്കാന്‍ അധികൃതര്‍ തയാറാകണമെന്നുമുള്ള ആവശ്യമാണ് ഉയരുന്നത്. അപ്പോഴും കോര്‍പറേഷന്റെ സ്വപ്നപദ്ധതിയായ പാര്‍ക്കിംഗ് പ്ളാസ നിര്‍മാണം ഇപ്പോഴും പാതിവഴിയിലാണ്.