ട്രെയിന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു
1376799
Friday, December 8, 2023 10:15 PM IST
കോഴിക്കോട്: ട്രെയിന്‍ കയറുന്നതിനിടെ വീണ് പരിക്കേറ്റ വനിതാ ഡോക്ടര്‍ മരിച്ചു. കോഴിക്കോട് കോവൂര്‍ മണലേരിത്താഴം സുകൃതം ഹൗസില്‍ ഡോ. സുജാത(54)യാണ് മരിച്ചത്. ഇന്നലെ രാവിലെ പത്തിന് ഇന്റര്‍സിറ്റി എക്സ്പ്രസില്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നാലാം ഫ്ളാറ്റ് ഫോമില്‍ നിന്നും കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം.
പാളത്തിലേക്ക് തലയടിച്ചുവീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും അപ്പോഴക്കും മരിച്ചു. ഭര്‍ത്താവ് ജനാര്ദ്ദനന്. രണ്ട് മക്കളുണ്ട്.