കലോത്സവത്തിന് ഇന്ന് തിരശീല വീഴും
1376640
Friday, December 8, 2023 1:02 AM IST
പേരാമ്പ്ര: അഞ്ചു ദിവസമായി നടന്നു വരുന്ന കോഴിക്കോട് റവന്യൂ ജില്ല സ്കൂൾ കലോത്സവം ഇന്ന് പേരാമ്പ്രയിൽ സമാപിക്കും. 19 വേദികളിൽ 309 ഇനങ്ങളിലായി 17 ഉപ ജില്ലകളിലെ പതിനായിരത്തിൽപ്പരം മത്സരാർഥികളാണ് മാറ്റുരക്കുന്നത്.
എല്ലാ വേദികളിലും മത്സരങ്ങൾ കാണാൻ വൻ ജനക്കൂട്ടമാണ്. മത്സരങ്ങൾ സുഗമമായാണ് മുന്നേറുന്നത്. ഇന്ന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം എം.കെ. മുനീർ എംഎൽഎ ഉദ്ഘാടനം ചെയ്യും.