"കര്ട്ടന്വലിക്കുന്ന കുട്ടി'യെ ആര് അറിയാന്‍
1376637
Friday, December 8, 2023 1:00 AM IST
പേരാമ്പ്ര: 19 വേദികളിലും മത്സരങ്ങള്‍ അരങ്ങ് തകര്‍ക്കുന്നു. കാണികള്‍ ഹര്‍ഷാരവം മുഴുക്കി ഓരോ കളിയും ആസ്വദിക്കുന്നു. ഇതൊന്നും കാര്യമാക്കാതെ കര്‍ട്ടന്റെ ചാര്‍ജുള്ള വിദ്യാര്‍ഥിയുടെ ശ്രദ്ധ മുഴുവന്‍ അരങ്ങുത്തുള്ള വിദ്യാര്‍ഥിയുടെ കൂടെയുള്ളവരുടെ നേര്‍ക്കാണ്. എപ്പോള്‍ കര്ട്ടന് താഴ്ത്തണം എന്ന് നിര്‍ദ്ദേശം നല്‍കണം.
കളി മുറുകുന്നതിനിടയില്‍ കര്ട്ടണ് വീണാല്‍ പിന്നെ പറയേണ്ട. ഇതിന് മുമ്പ് ഒരു കലോത്സവത്തിന് കളി പൂര്‍ത്തിയാകുന്നതിന് മുമ്പേ കര്ട്ടന് താഴ്ന്നപ്പോള്‍ ഉണ്ടായ പുകില് ഏറെയായിരുന്നു. അത് കൊണ്ട് തന്നെ എകാഗ്രതയോടെ തന്റെ കൈയ്യിലെ ചരട് മുറുക്കി പിടിച്ച് കൂട്ടി കണ്ണിമ ചിമ്മാതെ തന്റെ പ്രവൃത്തിയില്‍ മുഴുകുന്നു.
എന്‍സിസി, എസ്പിസി കാഡറ്റുകളാണ് മിക്കവാറും കര്ട്ടന് വലിക്കുക. കളി കഴിഞ്ഞ് ആരവം മുഴക്കി ട്രോഫിയുമായി എല്ലാവരും മടങ്ങും. പിന്നെ അനുമോദനത്തിന്റെ പൊടിപൂരമായിരിക്കും. കര്ട്ടന് വലിച്ച കുട്ടികള്‍ ഇതൊന്നുമറിയാതെ തന്റെ അടുത്ത ദൗത്യത്തില്‍ മുഴുകും.