കലോത്സവ വേദികളെ ആരവം കൊള്ളിച്ച് ജാനുവേടത്തിയും കേളപ്പേട്ടനും
1376636
Friday, December 8, 2023 1:00 AM IST
പേരാമ്പ്ര: കലോത്സവം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കെ വേദികളെ ആവേശം കൊള്ളിച്ച് ജാനു തമാശ കലാകാരന്മാർ. ഉച്ചയോടെ ഭക്ഷണശാലയിൽ എത്തി കലവറ സന്ദർശിച്ച് സംഘാടകരുമായി കുശലം പങ്കുവച്ചു. പായസം തൊട്ട് നോക്കി കേളപ്പേട്ടന് പഞ്ചാരയാണെന്ന് പറഞ്ഞ് പായസം വിലക്കി.
തുടർന്ന് വേദികളിലേക്ക് ഒരു ഓട്ടപ്രതിക്ഷണം. ഓരോ യാത്രയിലും കേളപ്പേട്ടനെ മുറുകെ പിടിച്ചു ജാനുവേടത്തി. മൊഞ്ചത്തിമാരെ കാണുമ്പോൾ കേളപ്പേട്ടൻ കൈവിട്ട് പോകുമോ എന്ന ആശങ്ക. കൊച്ച് മക്കളുടെ കലാ പ്രകടനങ്ങൾ കണ്ട് നിറഞ്ഞ സന്തോഷത്തോടെ ഇരുവരും മടങ്ങി.