ത്രിദിന നാടകോത്സവത്തിന് ഇന്ന് തുടക്കം
1376634
Friday, December 8, 2023 1:00 AM IST
മുക്കം: തിരുവമ്പാടി കേന്ദ്രമായി പ്രവർത്തിക്കുന്ന ജനചേതന കലാ സാംസ്കാരിക പഠനകേന്ദ്രം സംഘടിപ്പിക്കുന്ന രണ്ടാമത് നാടക സർഗോത്സവം എട്ട്, ഒന്പത്, 10 തിയതികളിലായി തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും.
നാടക സർഗോത്സവം ഇന്ന് വൈകിട്ട് 3.30 ന് കേരളസംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകർ മുക്കത്ത് വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത നാടക-ചലച്ചിത്ര നടൻ വിജയൻ കാരന്തൂർ മുഖ്യാതിഥിയാകും. തിരുവമ്പാടി, കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റുമാരായ മേഴ്സി പുളിക്കാട്ട് ആദർശ് ജോസഫ്, വാർഡ് മെമ്പർ ലിസി ബാബു എന്നിവർ സന്നിഹിതരാകും.
കേരളത്തിൻ പ്രവർത്തിക്കുന്ന അമേച്വർ നാടകസംഘങ്ങളുടെ അക്കാദമിക മികവുള്ള, അന്തർ ദേശീയ പ്രശസ്തി നേടിയ നാടകങ്ങളടക്കം ഒന്പത് നാടകങ്ങളാണ് നാടക സർഗോത്സവത്തിന്റെ മുഖ്യ ആകർഷണം. വാർത്താ സമ്മേളനത്തിൽ ഡോ. ജെയിംസ് പോൾ, ചെയർമാൻ ജോസ് മാത്യു, ഫെസ്റ്റിവൽ ഡയറക്ടർ ഡോ. അബ്ബാസ് അലി എന്നിവർ പങ്കെടുത്തു.