കല്ലാനോട് ഹൈസ്കൂളിൽ മദർ തെരേസ സേവന അവാർഡ് പദ്ധതി ഉദ്ഘാടനം ചെയ്തു
1376633
Friday, December 8, 2023 1:00 AM IST
കൂരാച്ചുണ്ട്: ഫാ. ഡേവിസ് ചിറമേൽ ചാരിറ്റബിൾ ട്രസ്റ്റ് വിദ്യാലയങ്ങളിൽ നടപ്പിലാക്കിവരുന്ന മദർ തെരേസ സേവന അവാർഡ് പദ്ധതി കല്ലാനോട് സെന്റ് മേരീസ് ഹൈസ്കൂളിൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ ഉദ്ഘാടനം ചെയ്തു.
ഫാ. ടോമി കളത്തൂർ അധ്യക്ഷത വഹിച്ചു. നൂറ്റിയിരുപതിലധികം വിദ്യാർഥികൾ ഈ പദ്ധതിയിൽ അംഗങ്ങളാണ്. കുട്ടികളിൽ സാമൂഹ്യ സേവന ബോധവും ജീവകാരുണ്യ മൂല്യവും വളർത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന പത്ത് വിദ്യാർഥികൾക്ക് 5000 രൂപ ക്യാഷ് പ്രൈസും മദർ തെരേസ സേവന അവാർഡും ലഭിക്കും. ജില്ലാ കോർഡിനേറ്റർ ജോൺ അഗസ്റ്റിൻ, പിടിഎ പ്രസിഡന്റ് പി.വി. ജോൺസൺ, സ്കൂൾ ലീഡർ എമിൽ റോസ് ജോസഫ്, അധ്യാപക പ്രതിനിധി ഷനോജ് ആന്റണി, സ്കൂൾ കോർഡിനേറ്റർ ആയിഷ ഇ. നജ്മ, പ്രധാനാധ്യാപകൻ സജി ജോസഫ് എന്നിവർ പ്രസംഗിച്ചു.