റവന്യൂ ജില്ല സ്കൂൾ കലോത്സവം: കോഴിക്കോട് സിറ്റി ഉപജില്ല മുന്നേറ്റം തുടരുന്നു
1376630
Friday, December 8, 2023 1:00 AM IST
പേരാമ്പ്ര: മൂന്നാം ദിനത്തിലും 748 പോയന്റുമായി കോഴിക്കോട് സിറ്റി ഉപജില്ല തന്നെ മുന്നിൽ. 690 പോയന്റുമായി കൊയിലാണ്ടിയും 670 പോയന്റുമായി ചേവായൂർ ഉപജില്ല മൂന്നാം സ്ഥാനത്തും തുടരുന്നു.
സ്കൂൾ തലത്തിൽ ചേവായൂർ സിൽവർഹിൽസ് 232 പോയിന്റോടെ ഒന്നാം സ്ഥാനത്ത് തുടരുന്നു. 222 പോയന്റുമായി തോടന്നൂർ മേമുണ്ട എച്ച്എസ്എസ് രണ്ടാം സ്ഥാനത്തും 189 പോയന്റുമായി കൊയിലാണ്ടി തിരുവങ്ങൂർ എച്ച്എസ്എസ് മൂന്നാം സ്ഥാനത്തുമാണ്.164 പോയന്റുമായി ദേവഗിരി സാവിയോ എച്ച്എസ്എസ് ആണ് നാലാം സ്ഥാനത്ത്.