നീന്തലിനിടെ കടലില്‍ മുങ്ങി വിദ്യാര്‍ഥി മരിച്ചു
1376618
Friday, December 8, 2023 12:42 AM IST
കോഴിക്കോട്: കോഴിക്കോട് കോതിപ്പാലത്ത് കളിച്ചുകൊണ്ടിരിക്കേ കടലില്‍ മുങ്ങിയ വിദ്യാര്‍ഥി മരിച്ചു. കോഴിക്കോട് ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകന് മുഹമ്മദ് സെയ്ദ് (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരം കൂട്ടുകാര്‍ക്കൊപ്പം നീന്തുന്നതിനിടെ കടലില്‍ മുങ്ങി പോകുകയായിരുന്നു.
നിലവിളികേട്ട് ഓടി എത്തിയ മല്‍സ്യതൊഴിലാളികളും നാട്ടുകാരും കൂടെ ഉണ്ടായിരുന്ന മൂന്ന് കുട്ടികളെ രക്ഷപ്പെടുത്തി. ഏറ്റവും അവസാനമാണ് സെയ്ദിനെ രക്ഷിച്ച് കരയിലെത്തിക്കാന്‍ കഴിഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ രാവിലെ മരിച്ചു. പയ്യാനക്കൽ ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. മാതാവ്: ഹബീബ. സഹോദരങ്ങൾ: സാബിത്, സലഹുദ്ദീൻ.