ശാസ്ത്രോത്സവം: കരുണ സ്കൂളിന് രണ്ടാം സ്ഥാനം
1376192
Wednesday, December 6, 2023 7:05 AM IST
കോഴിക്കോട്: തിരുവനന്തപുരത്ത് നടന്ന ശാസ്ത്രോത്സവത്തിലെ സ്പെഷ്യല്‍ സ്കൂള്‍ വിഭാഗം പ്രവര്‍ത്തി പരിചയമേളയില്‍ (ശ്രവണ പരിമിതിവിഭാഗം) കരുണ സ്കൂള്‍ ഓവറോള്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. യുപി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന തത്സമയ മത്സരങ്ങളിലും എക്സിബിഷനിലും മികച്ച വിജയത്തോടെയാണ് രണ്ടാംസ്ഥാനത്ത് എത്തിയത്.
44 സ്പെഷ്യല്‍ സ്കൂളുകളോട് മത്സരിച്ചാണ് അഭിമാനാര്‍ഹമായ ഈ നേട്ടം. ഓരോ വിഭാഗത്തിലെ 22 ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് മികച്ച നേട്ടത്തിന് അര്‍ഹത നേടിയത്.