സൗഹൃദ കായികമേള ശ്രദ്ധേയമായി
1376190
Wednesday, December 6, 2023 7:05 AM IST
കോഴിക്കോട്: ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് ദേവഗിരി കോളജ് ഫിസിക്കല്‍ എഡ്യുക്കേഷന്‍ വിഭാഗവും ആശാകിരണ്‍ സ്പെഷ്യല്‍ സ്കൂളും സംയുക്തമായി നടത്തിയ സൗഹൃദ കായികമേള ദേവഗിരി സെന്റ് ജോസഫ് കോളജ് ഗ്രൗണ്ടില്‍ നടന്നു.
കോഴിക്കോട് ജില്ലയിലെ വിവിധ സ്പെഷ്യല്‍ സ്കൂളുകള്‍ കായിക മേള ആഘോഷമാക്കി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ഡോ.റോയി. വി. ജോണ്‍ ഉദ്ഘാടനം ചെയ്തു. ദേവഗിരി കോളജ് കായിക വിഭാഗം മേധാവി ഫാ. ബോണി അഗസ്റ്റ്യന്‍, ആശാകിരണ്‍ സ്കൂള്‍ ഡയറക്ടര്‍ ഫാ.ജോണി കൊച്ചുതാഴത്ത്, ആശാകിരണ്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മിനി എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ സാന്‍ജോ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂള്‍ ഒന്നാം സ്ഥാനവും, ആശാകിരണ്‍ സ്പെഷ്യല്‍ സ്കൂള്‍ രണ്ടാം സ്ഥാനവും, റഹ്മാനിയ സ്പെഷ്യല്‍ സ്കൂള്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.