പേ​രാ​മ്പ്ര : ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്നു തു​ട​ക്കം. നൃ​ത്ത ഇ​ന​ങ്ങ​ളോ​ടെ സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. രാ​വി​ലെ പ​തി​നൊ​ന്നി​ന് സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. 309 ഇ​ന​ങ്ങ​ളി​ലാ​യി 9,277 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് ക​ലാ​മേ​ള​യി​ല്‍ മാ​റ്റു​ര​യ്ക്കു​ന്ന​ത്.

പേ​രാ​മ്പ്ര എ​ച്ച്എ​സ്എ​സി​ലും ന​ഗ​ര​ത്തി​ലെ മ​റ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​ത്തെ സ്ഥ​ല​ങ്ങ​ളി​ലു​മാ​യി 190 വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം.​സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ളു​ടെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മ്മം പേ​രാ​മ്പ്ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്‍.​പി .ബാ​ബു നി​ര്‍​വ​ഹി​ച്ചു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​ടി. അ​ഷ്‌​റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ്, വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ര്‍ സി. ​മ​നോ​ജ് കു​മാ​ര്‍ , ലൈ​റ്റ് ആ​ന്‍റ് സൗ​ണ്ട് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ വി.​കെ മു​ഹ​മ്മ​ദ് റ​ഷീ​ദ് ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​കെ വി​നോ​ദ​ന്‍ ,പ്രി​ന്‍​സി​പ്പ​ല്‍ നി​ഷി​ത .കെ , ​പി. സു​നി​ല്‍​കു​മാ​ര്‍, ആ​ര്‍.​കെ.​മു​നീ​ര്‍, ടി.​ജ​മാ​ലു​ദ്ദീ​ന്‍, സാ​ലിം ന​ടു​വ​ണ്ണൂ​ര്‍, റ​ഷീ​ദ് പാ​ണ്ടി​ക്കോ​ട്, സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്, ടി.​അ​ഷ്‌​റ​ഫ് എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.