മിഠായിത്തെരുവിനെ പ്രകാശപൂരിതമാക്കാന്‍ എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കും
1376004
Tuesday, December 5, 2023 6:31 AM IST
കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിനെ പ്രകാശപൂരിതമാക്കാന്‍ എല്‍ഇഡി വിളക്കുകള്‍ വരുന്നു. വര്‍ഷങ്ങളായി മിഠായിത്തെരുവിന്റെ മേലാപ്പില്‍ പ്രകാശിക്കാതെ കിടക്കുന്ന ഗോളവിളക്കുകള്ക്ക് പകരമാണ് എല്‍ഇഡി വിളക്കുകള്‍ സ്ഥാപിക്കുക.
വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 2017ല്‍ മിഠായിത്തെരുവ് നവീകരിച്ചപ്പോഴാണ് അലങ്കാരത്തിനായി ഗോളവിളക്കുകള് സ്ഥാപിച്ചത്. എന്നാല്‍ മാസങ്ങള്‍ക്കകം ഇവയിലേറെയും പ്രകാശിക്കാതെയായി. തെരുവിനിരുവശത്തുമായി മുന്നോറോളം വിളക്കുകളുണ്ട്.
പലതും പൊട്ടിയും മഴവെള്ളം കയറിയും തകരാറായി. ഇവ തുരുമ്പെടുത്ത് പൊട്ടി വീണാലുള്ള അപകടസാധ്യതകൂടി കണക്കിലെടുത്താണ് തീരുമാനം. പല തവണ വിളക്കുകള്നന്നാക്കിയിട്ടും ശാശ്വത പരിഹാരമുണ്ടാവാത്തതിനെത്തുടര്ന്നാണ് മരാമത്ത് സ്ഥിരം സമിതി വിളക്കുകള്‍ മാറ്റാന്‍ ശിപാര്‍ശ ചെയ്തത്. രാത്രി കടകളടച്ചാല്‍ മിഠായിത്തെരുവ് ഇരുട്ടിലാകുന്ന സ്ഥിതിക്കും ഇതോടെ പരിഹാരമാകും. പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്നും മേയര്‍ ബീന ഫിലിപ്പ് അറിയിച്ചു.