യുഡിഎഫ് കുറ്റവിചാരണ സദസ് 20ന് മുക്കത്ത്
1376003
Tuesday, December 5, 2023 6:31 AM IST
മുക്കം: യുഡിഎഫ് തിരുവന്പാടി നിയോജക മണ്ഡലംതല കുറ്റവിചാരണ സദസ് 20ന് മുക്കത്ത് സംഘടിപ്പിക്കാൻ യുഡിഎഫ് നിയോജക മണ്ഡലം നേതൃ കണ്വൻഷൻ തീരുമാനിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യുഡിഎഫ് ചെയർമാൻ എ.എം. അഹമദ്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു.
ഡിസിസി സെക്രട്ടറിമാരായ ബാബു പൈക്കാട്ട്, സി.ജെ. ആന്റണി, ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഇ.പി. ബാബു, മണ്ഡലം ലീഗ് പ്രസിഡന്റ് സി.കെ. കാസിം, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റുമാരായ എം. സിറാജുദീൻ, ജോബി എലന്തൂർ, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, നിയോജക മണ്ഡലം ലീഗ് വൈസ് പ്രസിഡന്റ് യൂനസ് പുത്തലത്ത്, എം.ടി. അഷ്റഫ്, അബ്ദു കൊയങ്ങോറൻ, ബി.പി. റഷീദ്, കെ.എം.എം. പൗലോസ്, ജയ്സണ് കോടഞ്ചേരി, സമാൻ ചാലൂളി, ഗഫൂർ കല്ലുരുട്ടി, എൻ.കെ. അഷ്റഫ്, എ.എം. അബൂബക്കർ, ആലി ചേന്ദമംഗലൂർ, സുജ ടോം, വിൻസന്റ്, ബഷീർ പുതിയോട്ടിൽ തുടങ്ങിയവർ പ്രസംഗിച്ചു.