സമീക്ഷ നാടക മത്സരം ഇന്നു മുതൽ
1376001
Tuesday, December 5, 2023 6:31 AM IST
പേരാന്പ്ര: നൊച്ചാട് സമീക്ഷ സംഘടിപ്പിക്കുന്ന രണ്ടാമത് സംസ്ഥാന പ്രൊഫഷണൽ നാടക മത്സരം ഇന്നു മുതൽ 11 വരെ നൊച്ചാട് ഗവ.ആയൂർവേദ ആശുപത്രിക്ക് സമീപം പ്രത്യേകം തയ്യാറാക്കിയ കെ.ടി.മുഹമ്മദ് നഗറിൽ നടക്കുമെന്നു സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
നാടക മത്സരത്തിന്റെ ഭാഗമായുള്ള ഗ്രാമീണ കലാവിരുന്ന് ടി.പി. രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാഗ്മി സുരേഷ് ബാബു കൂത്തുപറന്പ് മുഖ്യാതിഥിയാവും. നാടക മത്സരത്തിന്റെ ഔപചാരികമായ ഉദ്ഘാടന കർമം സിനിമ താരം കൈലാഷ് നിർവഹിക്കും.
വിവിധ ദിവസങ്ങളിലായി എഡിജിപി എസ്. ശ്രീജിത്ത്, സാഹിത്യകാരൻ വി.ആർ. സുധീഷ്, സിനിമ- സീരിയൽ താരം റിയ ഇഷ തുടങ്ങിയവർ സംബന്ധിക്കും. പത്രസമ്മേളത്തിൽ പി.കെ. സജി, പ്രത്യൂഷ് നൊച്ചാട്, അനിൽ നൊച്ചാട്, ടി.എം ദാമോദരൻ, ടി.പി. സബിനേഷ്, പി.അക്ഷയ്, പ്രോഗ്രാം ചീഫ് കോ-ഓഡിനേറ്റർ ഗിരീഷ് കൽപ്പത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.