‘കോഴിക്കോട് ടൗണിലെ ഗതാഗത സ്തംഭനം പരിഹരിക്കണം’
1375999
Tuesday, December 5, 2023 6:31 AM IST
കോഴിക്കോട്: റെയിൽവേ സ്റ്റേഷൻ നവീകരണം, എകെജി മേൽപ്പാലം അറ്റകുറ്റപ്പണി, മുതലക്കുളം മുതൽ കല്ലായി വരെയുള്ള റീടാറിംഗ് എന്നിവ മൂലം ഉണ്ടാകാനിടയുള്ള ഗതാഗത സ്തംഭനവും പാർക്കിംഗ് സ്ഥലപരിമിതിയും പരിഹരിക്കാൻ മിഠായിത്തെരുവിൽ വാഹനഗതാഗതം അനുവദിക്കണമെന്നും അശാസ്ത്രീയമായ വണ്‍വേ സന്പ്രദായം പിൻവലിക്കണമെന്നും സിറ്റി മർച്ചന്റ്സ് അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു.
അസോസിയേഷൻ പ്രസിഡന്റ് കെ.പി.സുധാകരൻ യോഗം ഉദ്ഘാടനം ചെയ്തു. മുൻ പ്രസിഡന്റ് എം.ഐ. അഷ്റഫ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷെവ. സി.ഇ. ചാക്കുണ്ണി, ജനറൽ സെക്രട്ടറി നോവക്സ് സി.കെ. മൻസൂർ, എം.എൻ.ഉല്ലാസൻ, സി.കെ.ബാബു, സി.ജി.സാംസണ്, പി.എം. ജോയ്, പി.പി.സജാദ് സഹീർ, എം.സി.ജോണ്സണ്, സുദർശൻ ബാലൻ, ബാബു ലാസർ, കെ.പി.രാജു, സി.യു.ജോബ്, കെ.വി. മെഹബൂബ്, സി.അനിൽ ചെറിയാൻ, ജനറൽ സെക്രട്ടറി നോവെക്സ് മൻസൂർ സി.കെ., ഖജാൻജി ബിജു പനക്കൽ എന്നിവർ പ്രസംഗിച്ചു.