റെയിൽവേ യാത്രക്കാരോടുള്ള അവഗണനക്കെതിരേ സമരം സംഘടിപ്പിച്ചു
1375998
Tuesday, December 5, 2023 6:31 AM IST
കോഴിക്കോട്: റെയിൽവേ യാത്രക്കാരോടുള്ള അവഗണനക്കെതിരേ മലബാർ റെയിൽവെ ഡവലപ്മെന്റ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തിൽ റെയിൽവേ പരിസരത്ത് പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
കോർപറേഷൻ കൗണ്‍സിലർ കെ.മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. മാർഡാക് പ്രസിഡന്റ് എം.പി. മൊയ്തീൻ കോയ അധ്യക്ഷനായി.
കോർപറേഷൻ കൗണ്‍സിലർ എസ്.കെ. അബുബക്കർ, മുൻ കൗണ്‍സിലർ ശ്രീകല, പി.അനിൽ ബാബു, സകരിയ്യ പള്ളിക്കണ്ടി, സി.എഫ്.കെ. വർക്കിംഗ് ചെയർമാൻ പി.അബ്ദുൽ മജീദ്, സി. വനജ, സി.കെ. ബാബു, സുഭാഷ് ചന്ദ്രശേഖർ, കെ. ഉമ്മർ, മർഡാക് ജനറൽ സെക്രട്ടറി കെ.എം.സുരേഷ് ബാബു, കെ.കെ. കോയ കോവൂർ എന്നിവർ പ്രസംഗിച്ചു.