ജില്ലാ ക്രോസ് കണ്ട്രി ചാന്പ്യൻഷിപ്പ് കോടഞ്ചേരിയിൽ
1375997
Tuesday, December 5, 2023 6:31 AM IST
കോടഞ്ചേരി: കോഴിക്കോട് ജില്ലാ അത് ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ജില്ലാ ക്രോസ് കണ്ട്രി ചാന്പ്യൻഷിപ്പ് ഒന്‍പതിന് ഉച്ചക്ക് രണ്ടിന് കോടഞ്ചേരിയിൽ നടത്തും.
തിരുവന്പാടി എംഎൽഎ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്യും. 16, 18, 20, 20 വയസിന് മുകളിൽ എന്നീ കാറ്റഗറിയിൽ ആണ്‍കുട്ടികൾക്കും പെണ്‍കുട്ടികൾക്കും വ്യക്തിഗത ഇനത്തിലും ടീം ഇനത്തിലും മത്സരം ഉണ്ടായിരിക്കും. ടീം ഇനത്തിൽ ഒരു വിഭാഗത്തിൽ ആറ് പേർക്ക് പങ്കെടുക്കാം. നാലു പേർ മത്സരം പൂർത്തിയാക്കിയിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9745819485, 9895545929. അത് ലറ്റുകൾ ശനിയാഴ്ച്ച ഉച്ചക്ക് 1.30ന് മുന്‍പ് കോടഞ്ചേരി സഹകരണ ബാങ്കിന്റെ മുൻവശം റിപ്പോർട്ട് ചെയ്യണമെന്ന് കോഴിക്കോട് ജില്ലാ അത് ലറ്റിക് അസോസിയേഷൻ സെക്രട്ടറി കെ.എം. ജോസഫ് അറിയിച്ചു.