‘നിറവ്’ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു
1375778
Monday, December 4, 2023 6:08 AM IST
കൊയിലാണ്ടി: ലോക ഭിന്നശേഷി ദിനത്തിൽ കൊയിലാണ്ടി നഗരസഭ "നിറവ് ' ഭിന്നശേഷി സർഗോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി വിദ്യാർഥികളുടെ സർഗ ശേഷി പ്രോത്സാഹിപ്പിക്കുന്നതിനും നഗരസഭ ഭിന്നശേഷി സൗഹൃദമാവുന്നതിന്റെ ഭാഗവുമായിട്ടാണ് "നിറവ് ' സർഗോത്സവം സംഘടിപ്പിച്ചത്.
കോതമംഗലം ജിഎൽപി സ്കൂളിൽ പദ്ധതിയുടെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ഷിജു അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. സത്യൻ മുഖ്യ പ്രഭാഷണം നടത്തി. ഐസിഡിഎസ് സൂപ്പർവൈസർ സി.സബിത പദ്ധതി വിശദീകരണം നടത്തി.
ചടങ്ങിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർ ദൃശ്യ, ബഡ്സ് സ്കൂൾ പിടിഎ പ്രസിഡന്റ് രവീന്ദ്രൻ, ഐസിഡിഎസ് സൂപ്പർവൈസർ എസ്. വീണ എന്നിവർ പ്രസംഗിച്ചു. കൊയിലാണ്ടി നഗരസഭയിലെ 60 ഭിന്നശേഷി വിദ്യാർഥികൾ പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും നടന്നു.