ക്രിസ്തുമസിനെ വരവേൽക്കാൻ നാടൊരുങ്ങി
1375777
Monday, December 4, 2023 6:08 AM IST
കോടഞ്ചേരി: ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടുവാൻ മലയോര മേഖലയിലെ പല കടകളും ഒരുങ്ങി കഴിഞ്ഞു.
ഓരോ വർഷങ്ങൾ പിന്നിടുമ്പോഴും പുതിയ മോഡൽ നക്ഷത്രങ്ങൾ, പേപ്പർ സ്റ്റാറുകൾ, വ്യത്യസ്ത മെറ്റീരിയലുകളിലുള്ള ക്രിബ്സെറ്റുകൾ, വിവിധ വർണത്തിലുള്ള എൽഇഡി ബൾബുകൾ നിറഞ്ഞ ക്രിസ്തുമസ് ട്രീകൾ, വർണ്ണശബളമായ എൽഇഡി ബൾബ് മാലകൾ, അലങ്കാരവസ്തുക്കൾ, ഡാൻസ് ചെയ്യുന്ന ഇലക്ട്രിക് സാന്താക്ലോസ് തുടങ്ങി നിരവധി ഉത്പന്നങ്ങളാണ് കടകളിൽ നിറഞ്ഞിരിക്കുന്നത്. കോവിഡിന് ശേഷം നടക്കുന്ന ക്രിസ്തുമസായതിനാൽ ഇത്തവണ കൂടുതൽ കച്ചവടം പ്രതീക്ഷിക്കുന്നതായി കടയുടമകൾ പറയുന്നു.