ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
1375776
Monday, December 4, 2023 6:07 AM IST
മുക്കം: കാരശേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. സർഗ വസന്തം എന്ന പേരിൽ കുമാരനല്ലൂർ ജിഎൽപി സ്കൂളിലാണ് പരിപാടികൾ നടന്നത്. ശാരീരിക പരിമിതികൾ കഴിവുകൾക്ക് തടസമല്ലെന്ന് തെളിയിച്ച് ഭിന്നശേഷിക്കാരുടെ കലാ-കായിക പരിപാടികൾ വ്യത്യസ്തമായി.
പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും പ്രോത്സാഹന സമ്മാനങ്ങളും പഞ്ചായത്ത് ഒരുക്കിയിരുന്നു. കലോത്സവം പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, സ്ഥിരം സമിതി അധ്യക്ഷന്മാരായ ശാന്താദേവി മൂത്തേടത്ത്, ജിജിത സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്, ഇ.പി. അജിത്ത്, റുക്കിയ റഹീം, ശിവദാസൻ കരോട്ടിൽ, ഐസിഡിഎസ് സൂപ്പർവൈസർ ലിസ, ബാലകൃഷ്ണൻ, മൊയ്തീൻ കോയ, അഫ്സാർ, മുഹമ്മദലി തുടങ്ങിയവർ പങ്കെടുത്തു.