ചെമ്പ്രയിൽ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ഓഫീസ് തുറന്നു
1375775
Monday, December 4, 2023 6:07 AM IST
കുളത്തുവയൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ചെമ്പ്ര യൂണിറ്റ് കമ്മിറ്റി ഓഫീസ് സമിതിയുടെ ജില്ലാ പ്രസിഡന്റ് അഷ്റഫ് മൂത്തേടം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മൊയ്തീൻ കൊടേരി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സുരേഷ് ബാബു കൈലാസ് മുഖ്യപ്രഭാഷണം നടത്തി.
നിയോജക മണ്ഡലം പ്രസിഡന്റ് ശരീഫ് ചീക്കിലോട്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി രാജൻ ഒതയോത്ത്, ട്രഷറർ മനോജ് മുതുകാട്, യൂണിറ്റ് ജനറൽ സെക്രട്ടറി സി.കെ. റഫീഖ്, വി.എസ്. രമണൻ, സന്ദീപ് ബെന്നി ബെൽവ, പി.ടി. ഇബ്രാഹിം, പ്രകാശ് ചിറയ്ക്കൽ, പി.എസ്. ബാബു, നദീർ കുഞ്ഞമ്മദ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിനോടനുബന്ധിച്ച് സരോജ് ഡയഗ്നോസ്റ്റിക് ലാബ് പേരാമ്പ്രയുടെ സഹകരണത്തോടെ സൗജന്യ നിരക്കിൽ മെഡിക്കൽ ക്യാമ്പ് നടത്തി.